08:43am 24 November 2026
NEWS
കാറ്റർപില്ലർ
ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

25/10/2025  10:41 AM IST
Cinema desk
കാറ്റർപില്ലർ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

 

  ഫസ്റ്റ് ഫീച്ചേഴ്സ് &അനലോക് നരേറ്റീവ് പ്രൊഡക്ഷന്റെ ബാനറിൽ ലണ്ടൻ മലയാളിയായ വിപിൻ വേണുഗോപാൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കാറ്റർപില്ലർ എന്ന മിനി സിനിമ യുടെ ചിത്രീകരണം എറണാകുളത്തും വൈപ്പിൻ കരയിലുമായി പൂർത്തിയായി. സിറാജുദീൻ നാസർ പ്രധാന വേഷം ചെയ്യുന്ന ഈ സിനിമ യിലെ നായിക ഹാപ്പി സർദാർ ഫെയിം മെറിൻ ഫിലിപ്പ് ആണ്. ഷഹബാൻ, സോന ദുബായ്, മാസ്റ്റർ അഭയ് നാഥു, ബേബി അലിയാ അബിഷ് തുടങ്ങിയവർ അഭിനയിക്കുന്നു.
    ഒരു യുദ്ധ പശ്ചാതലത്തിൽ സാമൂഹ്യ പ്രസക്തി യുള്ള സംഭവങ്ങൾ കോർത്തിണക്കി പറയുന്ന ഇതിന്റെ പ്രമേയം ഒരു സ്വപ്നത്തിൽ നിന്നുമാണ് തനിക്കു ലഭിച്ചതെന്നു സംവിധായകൻ വിപിൻ പറഞ്ഞു.
     ഹോളിവുഡ് സിനിമ കളിലൂടെ ശ്രദ്ധേയനായ ലണ്ടൻ സ്വദേശി ജോഷ്വാ ഇഗ്‌ ഹോദരോ ആണ് ഈ ചിത്രത്തിന്റെ ക്യാമറ മാൻ. ലൈൻ പ്രൊഡ്യൂസർ & പ്രൊജക്റ്റ്‌ ഡിസൈനർ ജിനു. വി. നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിവ്യ ബാലൻ, പ്രൊഡക്ഷൻ ഡിസൈനർ ഹംസ വള്ളിത്തോട്, കോസ്‌ടും ഡിസൈൻ ദിവ്യാ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടർ ഗോപിക ചന്ദ്രൻ, സ്റ്റിൽസ് അൽഫാസ് ആലുവ, ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img